വീ​ട്ടി​ല്‍ കി​ട​ന്ന കാ​റി​ല്‍നി​ന്ന് പ​ണ​വും ലാ​പ്‌​ടോ​പ്പും ചെ​ക്ക് ബു​ക്കും ക​വ​ര്‍​ന്നു
Tuesday, August 20, 2024 11:36 PM IST
എടത്വ: ​വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ കി​ട​ന്ന കാ​റി​ല്‍നി​ന്ന് പ​ണ​വും ലാ​പ്‌​ടോ​പ്പും ചെ​ക്ക് ബു​ക്കും ക​വ​ര്‍​ന്നു. എ​ട​ത്വ ക​ട്ട​പ്പു​റം ആ​ന്‍റ​ണി ഫ്രാ​ന്‍​സി​സി​ന്‍റെ വീ​ട്ടി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ മു​ന്‍ സീ​റ്റി​ല്‍ വ​ച്ചി​രു​ന്ന 45,000 രൂ​പ​യും ര​ണ്ടുല​ക്ഷം രൂപ വി​ല​യു​ള്ള എം​എ​സ്ഐ ലാ​പ്ടോ​പ്പും ഐ​സി​സി, എ​സ്ബി​ഐ ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​മാ​ണ് ക​വ​ര്‍​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ടി​ന്‍റെ ഗേ​റ്റ് തു​റ​ക്കാ​ന്‍ ഗൃഹ​നാ​ഥ​ന്‍ എ​ത്തി​യ​പ്പോ​ള്‍ താ​ഴ് അ​റു​ത്തി​ട്ട കാ​ഴ്ച ശ്ര​ദ്ധ​യി​ല്‍പ്പെട്ട​തി​നെത്തുട​ര്‍​ന്നു​ള്ള തെ​ര​ച്ചി​ലി​ലാ​ണ് കാ​റി​ല്‍നിന്നു പ​ണ​വും അ​നു​ബ​ന്ധ രേ​ഖ​യും ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.

എ​ട​ത്വ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​തി​നെത്തുട​ര്‍​ന്ന് പോ​ലീസ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. സി​സിടി​വി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേഷ​ണം ആ​രം​ഭി​ച്ച​ത്. ആ​ല​പ്പു​ഴ​യി​ല്‍നി​ന്നെ​ത്തി​യ വി​ര​ലട​യാ​ള വി​ദ​ഗ്ധരും തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു.


സ​മീ​പകാ​ല​ങ്ങ​ളി​ല്‍ ത​ല​വ​ടി, എ​ട​ത്വ, ത​ക​ഴി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പെ​രു​കു​ക​യാ​ണ്. ത​ല​വ​ടി​യി​ല്‍ പ​ള്ളി​യും വീ​ടും കു​ത്തി ത്തുറ​ന്ന് പ​ണ​വും സ്വ​ര്‍​ണ​വും മോ​ഷ​ണം പോ​യി​രു​ന്നു. മോ​ഷ​ണം ന​ട​ന്ന് ര​ണ്ടുമാ​സം പി​ന്നി​ട്ടെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. ത​ക​ഴി, ചെ​ക്കി​ടി​ക്കാ​ട് അ​ട​ഞ്ഞു​കി​ട​ന്ന വീ​ടി​ന്‍റെ വാ​തി​ല്‍ കു​ത്തി ത്തു​റ​ന്ന് മോ​ഷ​ണശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​യും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​ല്ല. വീ​ട്ടി​ല്‍നി​ന്ന് പ​ണ​മോ മ​റ്റ് സാ​ധ​ന​ങ്ങ​ളോ മോ​ഷ​ണം പോ​യി​ല്ലെ​ങ്കി​ലും തേ​ക്കി​ല്‍ പ​ണി​ത നാ​ലു ക​ത​കു​ക​ളാ​ണ് ത​ക​ര്‍​ത്ത​ത്.