കാ​യം​കു​ള​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ
Tuesday, August 20, 2024 11:36 PM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ കാ​യം​കു​ള​ത്തെ ര​ണ്ടാ​യി വെ​ട്ടിമു​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​രാ​ർ ക​മ്പ​നി​യു​ടെ ഏ​ജ​ന്‍റായി കാ​യം​കു​ള​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ലെ ചി​ല​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.സി. വേ​ണു​ഗോ​പാ​ൽ. യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​തി​ക്ര​മ​ത്തി​നെ​തി​രേ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


കാ​യം​കു​ള​ത്തെ ദേ​ശീ​യ​പാ​ത​യി​ൽ ഉ​യ​ര​പ്പാ​ത എ​ന്ന ആ​വ​ശ്യം നേ​ടി​യെ​ടു​ക്കാ​ൻ ഏ​ത​റ്റം ​വ​രെ​യും പോ​കു​മെ​ന്നും എം​പി പ​റ​ഞ്ഞു. നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ടി.​ സൈ​നു​ലാ​ബ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡിസിസി പ്ര​സി​ഡന്‍റ് ബി.​ ബാ​ബു​പ്ര​സാ​ദ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക​ട്ടി​മാ​രാ​യ കെ.​പി.​ ശ്രീ​കു​മാ​ർ, മ​രി​യാ​പു​രം ശ്രീ​കു​മാ​ർ, രാ​ഷ്ട്രീ​യകാ​ര്യ​സ​മി​തി​യം​ഗം ജോ​ൺ​സ​ൺ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.