ചാ​രാ​യ​വും വാ​റ്റു​പ​ര​ണ​ങ്ങ​ളും വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി
Tuesday, August 20, 2024 11:36 PM IST
മാ​വേ​ലി​ക്ക​ര: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു എ​ക് സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ര​ണ​ങ്ങ​ളും ഇ​ന്ത്യ​ൻ​നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ മു​ൻ അ​ബ്കാ​രി​കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കൃ​ഷ്ണ​രാ​ജ് പി​എ​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മാ​വേ​ലി​ക്ക​ര ചെ​ട്ടി​കു​ള​ങ്ങ​ര മേ​നാ​മ്പ​ള്ളി ചാ​ലും​പാ​ട്ടു വ​ട​ക്കേ​തി​ൽ ഗോ​പി​ക്കു​ട്ട​ൻ എ​ന്നു വി​ളി​ക്കു​ന്ന ഓ​മ​ന​ക്കു​ട്ട​നെ അഞ്ചു ലി​റ്റ​ർ ചാ​രാ​യ​വും 50 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യും പ​ത്തി​യൂ​ർ കി​ഴ​ക്കും​മു​റി​യി​ൽ കോ​വി​ക്ക​ലേ​ട​ത്ത് തെ​ക്കേ​തി​ൽ ജ​ഗ​ത​മ്മ​യെ 1.800 എം​എ​ൽ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യും ആ​ഞ്ഞി​ലി​പ്ര രാ​ജീ​വ് ഭ​വ​ന​ത്തി​ൽ വീ​ട്ടി​ൽ രാ​ജു​വി​നെ അഞ്ചു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യും കേ​സെ​ടു​ത്തു.


പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ര​മേ​ശ​ൻ, പ്രിവ​ന്‍റീവ്‌ ഓ​ഫീ​സ​ർമാ​രാ​യ സി.കെ. അ​നീ​ഷ് കു​മാ​ർ, പി. ​ആ​ർ. ബി​നോ​യ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ർ​ജു​ൻ സു​രേ​ഷ്, പി. ​പ്ര​തീ​ഷ്, വു​മ​ൺ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ബ​ബി​താ രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് വി​വ​ര​ങ്ങ​ളെ​ക്കു​റി​ച്ച് 0479-2340270 എ​ന്നീ ന​മ്പ​റി​ൽ അ​റി​യി​ക്കു​ക.