പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍
Tuesday, August 20, 2024 11:36 PM IST
ആ​ല​പ്പു​ഴ: വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ള്‍​ക്കൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​യും ആ​ഘോ​ഷ​വും ന​ട​ത്തി​യ എ​എ​സ്‌​ഐ​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. ആ​ല​പ്പു​ഴ എ​ആ​ര്‍ ക്യാന്പ് എ​എ​സ്‌​ഐ ശ്രീ​നി​വാ​സ​നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ല​ഭി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

പതിനൊന്നു വ​ര്‍​ഷം​ മു​മ്പ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ല്‍ ജാ​മ്യം​നേ​ടി​യ മൂ​ന്നാം​പ്ര​തി ഉ​ണ്ണി​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മൊ​പ്പം എ​എ​സ്‌​ഐ ശ്രീ​നി​വാ​സ​ന്‍ ഉ​ല്ലാ​സ​യാ​ത്ര ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും യാ​ത്ര​യു​ടെ​യും വി​വ​ര​ങ്ങ​ള്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ചെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തി​നു​പി​ന്നാ​ലെ പ്ര​തി​ക​ള്‍​ക്കൊ​പ്പം ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യ എ​എ​സ്‌​ഐ​യു​ടെ ചി​ത്ര​വും വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.