ചേ​കാ​ടി ഗ​വ. എ​ൽ​പി സ്കൂ​ൾ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 21, 2024 5:40 AM IST
പു​ൽ​പ്പ​ള്ളി: ചേ​കാ​ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​വും നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ആ​രം​ഭ​വും സം​ഘ​ടി​പ്പി​ച്ചു. കെ​ട്ടി​ട ഉ​ദ്ഘാ​ട​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു​വും നി​ർ​വ​ഹി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സ്കൂ​ളി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.


പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം രാ​ജു തോ​ണി​ക്ക​ട​വ്, മേ​ഴ്സി ബെ​ന്നി, എം.​ടി. ക​രു​ണാ​ക​ര​ൻ, ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, പി. ​റെ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.