കടബാധ്യത: ഷോപ്പ് ജീവനക്കാരൻ ജീവനൊടുക്കി
1454457
Thursday, September 19, 2024 10:43 PM IST
മാനന്തവാടി: കടബാധ്യതയെത്തുടർന്ന് ഷോപ്പ് ജീവനക്കാരൻ ജീവനൊടുക്കി. ടൗണിലെ സ്റ്റീൽ ലാൻഡ് ജീവനക്കാരൻ എടവക പാതിരിച്ചാൽ കുന്നത്തുവീട്ടിൽ സുനിലാണ്(50)മരിച്ചത്. വീടിനുസമീപം തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ധനകാര്യ സ്ഥാപനത്തിലടക്കം 25 ലക്ഷത്തോളം രൂപ സുനിലിനു ബാധ്യതയുണ്ട്. ഇത് ആത്മഹത്യക്കു പ്രേരണയായെന്നു കരുതുന്നതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഭാര്യ: റിൻസി. മക്കൾ: അൻസ മരിയ സുനിൽ, അൽന മരിയ സുനിൽ, അഷ്വൽ സുനിൽ.