തെരുവുനായ് ശല്യത്തിനു പരിഹാരം കാണണം: ബിജെപി
1454375
Thursday, September 19, 2024 5:42 AM IST
പുൽപ്പള്ളി: ടൗണിലും പരിസരങ്ങളിലും വർധിക്കുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടൗണിൽ ആളുകൾക്ക് ഇറങ്ങിനടക്കാൻ പറ്റാത്ത സ്ഥിതിയാണ്.
തെരുവുനായകൾ ആളുകൾക്ക് നേരേ കുരച്ചുചാടുന്നതും വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത രീതിയിൽ റോഡിൽ കൂട്ടംകൂടി നിൽക്കുന്നതും നിത്യസംഭവമാണ്.
കടിപിടികൂടുന്ന നായകൾ കടകളിലേക്ക് ഓടിക്കയറുന്നതും അപൂർവതയല്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇ.കെ. സനൽകുമാർ അധ്യക്ഷത വഹിച്ചു.
കെ.ഡി. ഷാജിദാസ്, പി.ആർ. തൃദീപ്കുമാർ, കെ.കെ. അരുണ്‍, പി.ആർ. സുഭാഷ്, പി. പദ്മനാഭൻ, മനു പ്രസാദ്, അമൽ അന്പാടി, ടി.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.