കണിയാന്പറ്റ: വീടുപണിക്കുള്ള കന്പി ഗുഡ്സ് വാഹനത്തിനു മുകളിൽനിന്നു ഇറക്കുന്നതിനിടെ കാൽവഴുതിവീണ് മദ്രസ അധ്യാപകൻ മരിച്ചു. ചേനങ്ങാട്ടുപറന്പിൽ സുബൈർ മുസ്ലിയാരാണ്(51)മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: കല്ലോത്ര ജമീല. മക്കൾ: മിദ്ലാജ്, മിസ്ബാഹ്, മിൻഹാജ്, മുബഷിറ. മരുമക്കൾ: ശിഹാബുദ്ദീൻ റഹീമി, അഫ്ല ഷെറിൻ കന്പളക്കാട്.