പ്രകൃതി സൗഹൃദ സംഗമം നടത്തി
1454651
Friday, September 20, 2024 5:16 AM IST
മക്കിയാട്: സ്വച്ഛതാ ഹി സേവ കാന്പയിനിന്റെ ഭാഗമായി തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ പ്രകൃതി സൗഹൃദ സംഗമവും പരിസര ശുചീകരണ യജ്ഞവും നടത്തി.
നെഹ്റു യുവകേന്ദ്രയും കിംഗ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള സമഭാവത്തിലൂടെയാണ് പരിസ്ഥിതി സന്തുലനം സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു.
ക്ലബ് സെക്രട്ടറി എ.കെ. ലികേഷ് അധ്യക്ഷത വഹിച്ചു. പി. റെജി, പി.എം. ബാലൻ, പി.കെ. മുരളീധരൻ, സുമ ബാബു, ബി. ബിന്ദു എന്നിവർ പ്രസംഗിച്ചു. ക്ലബ് അംഗങ്ങൾക്കുള്ള ജഴ്സി വിതരണം നടത്തി.