റിവോൾവിംഗ് ഫണ്ട് വിതരണം നടത്തി
1454381
Thursday, September 19, 2024 5:45 AM IST
കോളിയാടി: അസ്പിരേഷണൽ ബ്ലോക്ക് പരിപാടിയുടെ ഭാഗമായി കുടുംബശ്രീ വഴി അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന ആർഎഫ്(റിവോൾവിംഗ് ഫണ്ട്)വിതരണോദ്ഘാടനം നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ നിർവഹിച്ചു. നെൻമേനി സിഡിഎസിലെ 141 അയൽക്കൂട്ടങ്ങൾക്കായി 21.15 ലക്ഷം രൂപയുടെ ആർഎഫ് ആണ് വിതരണം ചെയ്തത്.
പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സണ് ബിന്ദു സുരേഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ് സൂസൻ ഏബ്രഹാം, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. ബേബി,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുജാത ഹരിദാസ്, അംഗങ്ങളായ ഉഷ വേലായുധൻ, ബിന്ദു അനന്തൻ, ജയലളിത വിജയൻ, സിഡിഎസ് എക്സിക്യുട്ടീവ് കമ്മിറ്റിഅംഗം ഡി. സാവിത്രിയമ്മ, ജില്ലാ മിഷൻ ഉദ്യോഗസ്ഥരായ പി.കെ. സുഹൈൽ, വി. ജയേഷ്, ടി.ജി. അനുശ്രീ എന്നിവർ പങ്കെടുത്തു.