എസ്പിസി ത്രിദിന ക്യാന്പ് തുടങ്ങി
1454374
Thursday, September 19, 2024 5:42 AM IST
മീനങ്ങാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി അവധിക്കാല ക്യാന്പ് തുടങ്ങി. എസ്ഐ ബി.വി അബ്ദുറഹ്മാൻ പതാക ഉയർത്തി.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, പ്രധാനാധ്യാപിക പി.ഒ. സുമിത, ടി.വി. കുര്യാക്കോസ്, റജീന ബക്കർ, കെ.വി. അഗസ്റ്റിൻ, എം.കെ. അനുമോൾ എന്നിവർ പ്രസംഗിച്ചു.
ആദ്യ സെഷനിൽ കേരള പോലീസ് ഫാമിലി കൗണ്‍സലർ എം.ആർ. സംഗീത ക്ലാസെടുത്തു.