പുഞ്ചിരിമട്ടം ദുരന്തത്തിൽ സർവതും നഷ്ടമായ വ്യാപാരികൾക്കു സഹായം
1454377
Thursday, September 19, 2024 5:42 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ വ്യാപാരികൾക്കു വ്യാപാരി വ്യവസായി സമിതി സഹായധനം നൽകുന്നു.
നാളെ രാവിലെ 10ന് എൻഎംഡിസി ഹാളിൽ സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മത്കോയ സഹായധന വിതരണം ഉദ്ഘാടനം ചെയ്യും.
സെക്രട്ടറി ഇ.എസ്. ബിജു, കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ, അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഹാരിസ് എന്നിവർ പങ്കെടുക്കും.