ഇ-പാസ് റദ്ദാക്കണം: തമിഴ്നാട് കർഷക സംഘം
1454654
Friday, September 20, 2024 5:16 AM IST
ഊട്ടി: നീലഗിരിയിൽ വിനോദ സഞ്ചാരികൾക്ക് ബാധകമാക്കിയ ഇ-പാസ് റദ്ദാക്കണമെന്ന് തമിഴ്നാട് കർഷക സംഘം ജില്ലാ പ്രസിഡന്റ് എൻ. വാസു തമിഴ്നാട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ചെന്നൈ ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തമിഴ്നാട് സർക്കാർ ഇ-പാസ് സംവിധാനം ഏർപ്പെടുത്തിയത്.
ഇത് സഞ്ചാരികൾക്ക് വലിയ പ്രയാസമായി. ഇ പാസ് ഏർപ്പെടുത്തിയതോടെ നീലഗിരിയിലേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇത് വ്യാപാര സ്ഥാപനങ്ങളെയടക്കം ബാധിച്ചു. ഇ പാസ് റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ ഹരജി നൽകണം.
ഊട്ടി കുതിരപ്പന്തയമൈതാനത്ത് വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.