മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രകടനവും യോഗവും നടത്തി
1454379
Thursday, September 19, 2024 5:45 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിനു മറവിൽ ഫണ്ട് തട്ടിപ്പിനു ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി.
ഡിസിസി ഭാരവാഹികളായ ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ബിനു തോമസ്, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, പി. വിനോദ്കുമാർ, പോൾസണ്‍ കുവയ്ക്കൽ, ഗോകുൽദാസ് കോട്ടയിൽ, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്, ആയിഷ പള്ളി യാൽ തുടങ്ങിയവർ പ്രകടത്തിനു നേതൃത്വം നൽകി.
യോഗത്തിൽ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പ്രസംഗിച്ചു.