ചേകാടിയിൽ സ്റ്റഡ് ഫാം പ്രവർത്തനം തുടങ്ങി
1454373
Thursday, September 19, 2024 5:42 AM IST
പുൽപ്പള്ളി: ചേകാടിയുടെ പ്രകൃതിഭംഗിയിൽ ഇനി കുതിര പരിശീലനവും. സംസ്ഥാനത്തെ ആദ്യ സ്റ്റഡ് ഫാം ചേകാടിയിൽ പ്രവർത്തനം തുടങ്ങി. ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് സ്റ്റഡ് ഫാം ആരംഭിച്ചത്. പന്തയത്തിനുള്ള കുതിരകളെ പരിശീലിപ്പിക്കുകയും ഒരുക്കുകയും ചെയ്യുന്ന ഇടമാണ് സ്റ്റഡ് ഫാം.
പ്രവാസി വ്യവസായി ഉബൈസ് സിദ്ദിഖ് ആണ് ചേകാടിയിൽ സ്റ്റഡ് ഫാം ആരംഭിച്ചത്.വിവിധ മത്സരങ്ങളിൽ വിജയിച്ച പ്രീമിയർ വിഭാഗത്തിൽപ്പെട്ട 10ലധികം കുതിരകളെയാണ് നിലവിൽ ഫാമിൽ പരിപാലിക്കുന്നതെന്നു യുബി റൈസിംഗ് ക്ലബ് ഉടമയുമായ ഉബൈസ് പറഞ്ഞു. 20 ഏക്കർ വിസ്തീർണമുള്ളതാണ് ഫാം.
റേസിംഗ് ട്രാക്ക്, പൂൾ, സ്റ്റഡ് ക്ലിനിക് തുടങ്ങിയവ നിർമാണ ഘട്ടത്തിലാണ്. കുതിരകളെ കാണാൻ നിരവധി ആളുകളാണ് ചേകാടിയിൽ എത്തുന്നത്.