ഉത്സവകാല ആനുകൂല്യം സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും നൽകണമെന്ന്
1454659
Friday, September 20, 2024 5:22 AM IST
കൽപ്പറ്റ: ഉത്സവകാല ആനുകൂല്യങ്ങൾ സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും ലഭ്യമാക്കണമെന്ന് സ്കൂൾ ബസ് ഡ്രൈവേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മറ്റു തൊഴിലാളികളെപോലെ അധ്വാനിക്കുന്നവരാണെങ്കിലും വിശേഷദിവസങ്ങളിൽ ഒരു സഹായവും സ്കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും കിട്ടാറില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബേബി കൈനികുടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറിമാരായ എം.എം. ഷാഫി, എൻ.പി. വിത്സൻ, കെ.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജമാൽ തെക്കേപൊയ്കയിൽ, പി.എം. മുനീർ, പി.ടി. ഉതുപ്പ്, സി.വി. വർഗീസ്, പി.സി. ജോർജ്, മോഹൻ താളൂർ, സത്യൻ വൈത്തിരി, ഒ.പി. രാജൻ എന്നിവർ പ്രസംഗിച്ചു.