വനിതാരത്ന പുരസ്കാരത്തിന് അപേക്ഷിക്കാം
1454352
Thursday, September 19, 2024 4:40 AM IST
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരം-2024ന് അപേക്ഷ ക്ഷണിച്ചു. സാമൂഹികസേവനം, കലാകായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം, സ്ത്രീകളുടെയും കുട്ടികളുടെയും ശക്തീകരണം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്കാണ് പുരസ്കാരം നൽകുന്നത്.
പുരസ്കാരത്തിനു പരിഗണിക്കുന്നതിന് മറ്റ് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ മുഖേന നോമിനേഷനും അനുബന്ധ രേഖകളും ജില്ലാ വനിതാ-ശിശുവികസന ഓഫീസർക്ക് ഒക്ടോബർ പത്തിനകം സമർപ്പിക്കണം.വിശദവിവരം www.schem se.wcd.ke rala.gov.in ൽ ലഭിക്കും.ഫോണ് 04936296362.