സം​സ്ഥാ​ന ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: എ​ട്ടു പേ​ർ യോ​ഗ്യ​ത നേ​ടി
Friday, September 20, 2024 5:22 AM IST
ക​ൽ​പ്പ​റ്റ: ഒ​ക്ടോ​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ബ​ത്തേ​രി ഹോ​ട്ട​ൽ റീ​ജ​ൻ​സി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ജി​ല്ല​യി​ൽ​നി​ന്നു ഓ​പ്പ​ണ്‍, ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ട്ടു പേ​ർ യോ​ഗ്യ​ത നേ​ടി.

ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. അ​നു​രാ​ഗ്, കെ. ​അ​ലീ​ഫ്, അ​ന​ന്ത​നാ​രാ​യ​ണ​ൻ, വി. ​ഷാ​ഹു​ൽ ഹ​മീ​ദ്, ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. അ​നു​ഷ, ദി​യ ബി​ജോ​യ്, പി. ​പാ​ർ​വ​ണ, ഇ​ത​ൾ സൂ​സ​ണ്‍ എ​ൽ​ദോ​സ് എ​ന്നി​വ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്. മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ ചെ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ച്ചാ​ണ് ഇ​വ​ർ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. അ​നു​രാ​ഗും ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ എം.​എ​സ്. അ​നു​ഷ​യും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.


വി​മു​ക്തി ജി​ല്ലാ മാ​നേ​ജ​ർ എ.​ജെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന യോ​ഗം മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ ചെ​സ് അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​മു​ക്തി മാ​നേ​ജ​ർ എ.​ജെ. ഷാ​ജി, ടി​പ്പ് ടോ​പ്പ് ഫ​ർ​ണി​ച്ച​ർ ഉ​ട​മ ബി​ജു എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി.