എസ്പിസി ക്യാന്പ് തുടങ്ങി
1454661
Friday, September 20, 2024 5:22 AM IST
വെള്ളമുണ്ട: തരുവണ ഗവ.ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ത്രിദിന ക്യാന്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു. പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു, പി. ജെസി, അബ്ദുൾ റഹീം, ടി.കെ. ജംഷീന, സി. റഷീദ് എന്നിവർ പ്രസംഗിച്ചു.
വെള്ളമുണ്ട: ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ത്രിദിന ക്യാന്പ് തുടങ്ങി. പോലീസ് ഇൻസ്പെക്ടർ സന്തോഷ്കുമാർ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി.കെ. അമീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
എംപിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഇ.കെ. സൽമത്ത്, പ്രിൻസിപ്പൽ പി.സി. തോമസ്, സിപിഒ കെ. ശ്രീവിദ്യ, ഡ്രിൽ ഇൻസ്ട്രക്ടർ നൗഷാദ്, സ്റ്റാഫ് സെക്രട്ടറി ഐ.പി. ആലീസ്, അധ്യാപകൻ നാസർ, അബ്ദുൾ സലാം, എൻ.ജെ. ഷൈജ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ നാപ്പള്ളി സ്വാഗതവും സിപിഒ അബ്ദുൾസലാം നന്ദിയും പറഞ്ഞു. കായിക പരിശീലനം, ഫീൽഡ് ട്രിപ്പ്, യോഗ പരിശീലനം, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ ക്യാന്പിന്റെ ഭാഗമാണ്.
പുളിഞ്ഞാൽ: ഗവ.ഹൈസ്കൂളിൽ എസ്പിസി ക്യാന്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട എസ്ഐ ഐ.പി. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഉഷാകുമാരി, എസ്ഐ വിനോദ് ജോസഫ്, ഡി.എ. മിഥുൻ, കെ. ഗീത, ശബാന റഹിം എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: ജിവിഎച്ച്എഎസ്എസിൽ എസ്പിസി ക്യാന്പ് നഗരസഭാ കൗണ്‍സിലർ കെ. ഷിബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.ടി. സജീവൻ, പ്രധാനധ്യാപിക എം. സൽമ, പിടിഎ വൈസ് പ്രസിഡന്റ് പി. സലാം, എംപിടിഎ പ്രസിഡന്റ് സാജിത, ഡ്രിൽ ഇൻസ്ട്രക്ടർ അരുണ്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.എ. അർഷാദ്, ഫാരിജ, ഇ. ലേഖ എന്നിവർ പ്രസംഗിച്ചു. ക്ലാസ്, ഫീൽഡ് വിസിറ്റ്, ഓപ്പണ്‍ ഫോറം, ചർച്ച എന്നിവ ക്യാന്പിന്റെ ഭാഗമാണ്.