ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഓ​ർ​മ​പെ​രു​ന്നാ​ൾ
Saturday, September 21, 2024 5:37 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​ബാ​റി​ന്‍റെ കോ​ത​മം​ഗ​ലം എ​ന്ന​റി​യ​പ്പെ​ടു​ന്ന ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ ബാ​വാ​യു​ടെ 339 മ​ത് ഓ​ർ​മ​പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

24 ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നിന്മേൽ കു​ർ​ബാ​ന​യ്ക്കും മ​ദ്ധ്യ​സ്ഥ പ്ര​ർ​ത്ഥ​ന​യ്ക്കും മ​ല​ബാ​ർ ഭ​ദ്രാ സാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

തു​ട​ർ​ന്ന് 11.30ന് ​ത​ല​ശേ​രി​യി​ലെ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​ഘോ​ഷ​മാ​യി കൊ​ണ്ടു​വ​രു​ന്ന കൊ​ടി ഉ​യ​ർ​ത്ത​ൽ, 11.45ന് ​ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം, വ​ച​ന​ശു​ശ്രൂ​ഷ, 2.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​ത്യേ​ക മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, 8.30ന് ​ആ​ശീ​ർ​വാ​ദം. 25 മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന,

എ​ട്ടി​ന് വി​ശു​ദ്ധ മൂന്നിന്മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, 11ന് ​ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ, ധ്യാ​നം, 2.30ന് ​സ​മാ​പ​ന പ്രാ​ർ​ഥ​ന, ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 8.30ന് ​ആ​ശീ​ർ​വാ​ദം.


ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നിേന്മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, 10.30ന് ​ര​ക്ത​ദാ​നം, 11 ന് ​നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്, ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് പ്ര​സം​ഗം, പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 8.30ന് ​ആ​ശീ​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.15ന് ​വ​ട​ക്ക​ൻ മേ​ഖ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 11.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഓ​ഡി​റ്റോ​റി​യം ശി​ലാ​ഫ​ല​ക​ത്തി​ന്‍റെ അ​നാ​ച്ഛാ​ദ​നം യാ​ക്കോ​ബ് മോ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ചാ​രി​റ്റ​ബി​ൾ ഫ​ണ്ട് വി​ത​ര​ണം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​റും നി​ർ​വ​ഹി​ക്കും.