ഊട്ടി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ബിജെപി നേതാവ് എച്ച്. രാജ മോശം പരമാർശം നടത്തിയതിൽ കോണ്ഗ്രസ് ജില്ലാ നേതൃത്വം പ്രതിഷേധിച്ചു. പരാമർശം പിൻവലിച്ച് ബിജെപി നേതാവ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി നാഗരാജ് അധ്യക്ഷത വഹിച്ചു. നിത്യ സത്യ, രഘു സുബ്ബൻ, വിവേക്, രവികുമാർ, രാമചന്ദ്രൻ, ആനന്ദ്, സുരേഷ്, റഫീഖ്, സുധാകർ, വിൻസന്റ്, സതീഷ്, ചിത്ര, ഭാരതിരാജ എന്നിവർ പ്രസംഗിച്ചു.