ഊട്ടി: എഐടിയുസിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് ജീവനക്കാർ സെൻട്രൽ ബസ്റ്റാൻഡിന് മുന്പിൽ ധർണ നടത്തി. പെൻഷൻ പ്രശ്നത്തിന് പരിഹാരം കാണുക, ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. തങ്കദുരൈ, സയ്യിദ് ഇബ്രാഹിം, മാണിക്യം, മുരുകേശൻ, രാജ്കുമാർ എന്നിവർ നേതൃത്വം നൽകി.