എൻസിസി ഫൈവ് കെ ബറ്റാലിയൻ ക്യാന്പ് സെന്റ് മേരീസ് കോളജിൽ പുരോഗമിക്കുന്നു
1454657
Friday, September 20, 2024 5:16 AM IST
സുൽത്താൻ ബത്തേരി: എൻസിസി ഫൈവ് കെ ബെറ്റാലിയൻ ക്യാന്പ് സെന്റ് മേരീസ് കോളജിൽ പുരോഗമിക്കുന്നു. വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നായി 600 കാഡറ്റുകളാണ് പത്ത് ദിവസത്തെ ക്യാന്പിൽ പങ്കെടുക്കുന്നത്.
കായിക, ആയുധ പരിശീലനവും വ്യക്തിത്വ വികസനത്തിനു ഉൾപ്പെടെ ക്ലാസുകളും ക്യാന്പിന്റെ ഭാഗമാണ്. ക്യാന്പിൽനിന്നു തെരഞ്ഞടുക്കുന്നവർക്ക് ഇന്റർ ബറ്റാലിയൻ, ഇന്റർ ഗ്രൂപ്പ് മത്സരങ്ങളിലും ആർമി അറ്റാച്ച്മെന്റ്, അഡ്വഞ്ചർ ക്യാന്പുകളിലും യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലും പങ്കെടുക്കാൻ അവസരം ലഭിക്കും.
കമാൻഡിംഗ് ഓഫീസർ കേണൽ അഭിജിത്ത് ദാസിന്റെ നേതൃത്വത്തിൽ 20 പിഐ സ്റ്റാഫും പത്ത് ഡോക്യുമന്റേഷൻ സ്റ്റാഫും ആറ് അസോസിയേറ്റ് എൻസിസി സ്റ്റാഫുമാണ് ക്യാന്പ് നയിക്കുന്നത്. കാഡറ്റുകളും ഓഫീസർമാരും പങ്കെടുത്ത ഓണാഘോഷം ക്യാന്പിന്റെ ഭാഗമായി നടത്തി. ഞായറാഴ്ചയാണ് സമാപനം.