യുവാവ് പുഴയിൽ മരിച്ച നിലയിൽ
1454155
Wednesday, September 18, 2024 10:53 PM IST
മാനന്തവാടി: പടിഞ്ഞാറത്തറ അരന്പറ്റകുന്ന് ചെറുകുളത്ത് ബാലകൃഷ്ണന്റെ മകൻ സുജിത്കുമാറിനെ(38) കൊയിലേരി ചോലവയലിനു സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുജിത്കുമാറിനെ കഴിഞ്ഞ 10 മുതൽ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്.
ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വൈകുന്നേരം അരന്പറ്റക്കുന്നിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.