ക്രിമിനൽ സംഘങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണം: ഡിവൈഎഫ്ഐ
1454371
Thursday, September 19, 2024 5:42 AM IST
പുൽപ്പള്ളി: ടൗണിൽ പിടിമുറുക്കുന്ന ക്രിമിനൽ സംഘങ്ങൾക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടു. ക്രിമിനൽ സംഘങ്ങൾ ടൗണിൽ ഉൾപ്പെടെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത് തുടർക്കഥയാണ്.
കഴിഞ്ഞദിവസം രാത്രി ഒരു സംഘം ആളുകൾ മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ കല്ലുവയൽ സ്വദേശിയായ യുവാവിനെ ആക്രമിച്ചു. യുവാവ് മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഈ സംഭവത്തിൽ ഒരാളെ മാത്രമാണ് പോലീസിനു പിടികൂടാനായതെന്നു യോഗം ചൂണ്ടിക്കാട്ടി. അജിത് കെ. ഗോപാൽ അധ്യക്ഷത വഹിച്ചു. സി.എം. രജനീഷ്, ടി.ടി. ഷിനു, എൻ.വി. അനീഷ്, ശ്രീജിത്ത് വീട്ടിമൂല, വിഷ്ണു സജി എന്നിവർ പ്രസംഗിച്ചു.