ഊ​ർ​ജ ഓ​ഡി​റ്റിം​ഗ് ന​ട​ത്തി
Friday, July 12, 2024 4:34 AM IST
ക​ൽ​പ്പ​റ്റ: ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നെ​റ്റ് സീ​റോ കാ​ർ​ബ​ണ്‍ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഊ​ർ​ജ ഓ​ഡി​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ട്ട​ത്ത​റ, എ​ട​വ​ക, അ​ന്പ​ല​വ​യ​ൽ, മീ​ന​ങ്ങാ​ടി ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ് സൗ​രോ​ർ​ജ സാ​ധ്യ​താ പ​ഠ​ന​വും ഊ​ർ​ജ ഓ​ഡി​റ്റും ന​ട​ത്തി​യ​ത്.

കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി അ​ങ്ക​ണ്‍​ജ്യോ​തി പ​ദ്ധ​തി​യി​ൽ നാ​ല് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 132 അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സ​ഹാ​യ​ത്തോ​ടെ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, പാ​ത്ര​ങ്ങ​ൾ, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു.


ര​ണ്ടാം​ഘ​ട്ട കാ​ന്പ​യി​ൻ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ചു. വേ​ൾ​ഡ് റി​സോ​ഴ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി സ​ഹ​ക​രി​ച്ച് ഹ​രി​ത കേ​ര​ളം മി​ഷ​ൻ റി​സോ​ർ​സ്പേ​ഴ്സ​ണ്‍​മാ​ർ, എ​ന​ർ​ജി ക​ണ്‍​സ​ൽ​ട്ട​ൻ​സി സ​ർ​വേ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്.