അ​ന്പി​ലേ​രി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം: ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി
Friday, July 12, 2024 4:34 AM IST
ക​ൽ​പ്പ​റ്റ: അ​ന്പി​ലേ​രി​യി​ലെ സി.​കെ. ഓം​കാ​ര​നാ​ഥ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ തി​രു​വ​ന​ന്ത​പു​ര​ത്ത് കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നു നി​വേ​ദ​നം ന​ൽ​കി. 35 കോ​ടി രൂ​പ കി​ഫ്ബി ഫ​ണ്ട് വ​ക​യി​രു​ത്തി​യാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്.


ര​ണ്ട് സ്വി​മ്മിം​ഗ് പൂ​ൾ ഉ​ൾ​പ്പെ​ടെ ഭൂ​രി​പ​ക്ഷം പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​യി. വു​ഡ​ൻ ഫ്ലോ​റിം​ഗ് ന​ട​ത്താ​നു​ണ്ട്. ഈ ​പ്ര​വൃ​ത്തി സ്പോ​ർ​ട്സ് കേ​ര​ളാ ഫൗ​ണ്ടേ​ഷ​നെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റേ​ഡി​യം തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് വ​ള​രെ ഉ​പ​കാ​ര​മാ​കു​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.