പു​ൽ​പ്പ​ള്ളി വി​ജ​യ ഹൈ​സ്കൂ​ൾ ലൈ​ബ്ര​റി ന​വീ​ക​രി​ച്ചു
Friday, July 12, 2024 4:29 AM IST
പു​ൽ​പ്പ​ള്ളി: വി​ജ​യ ഹൈ​സ്കൂ​ൾ ലൈ​ബ്ര​റി ന​വീ​ക​രി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ 1980 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​വീ​ക​ര​ണം. ബാ​ച്ച് വി​ദ്യാ​ർ​ഥി​യും എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലു​മാ​യ ഡോ.​കെ.​പി. സാ​ജു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഒ​രു ക​ലാ​ല​യ​ത്തി​ന്‍റെ ഹൃ​ദ​യ​വും ആ​ത്മാ​വും ലൈ​ബ്ര​റി​യാ​ണെ​ന്നും അ​തി​ന്‍റെ കൃ​ത്യ​മാ​യ വി​നി​യോ​ഗം വി​ദ്യാ​ർ​ഥി​ക​ളെ ഉ​ത്ത​മ പൗ​ര​ൻ​മാ​രാ​യി വ​ള​രാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ഡ്മി​സ്ട്ര​സ് ജി. ​ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം. ജോ​സ​ഫ്, കെ.​യു. സു​ജാ​ത, കെ.​എ​സ്. സു​രേ​ഷ്, പി.​എ​ൻ. സ​ജി, തോ​മ​സ് വാ​ഴ​യി​ൽ, കെ. ​മാ​ർ​ക്കോ​സ്, സി.​ഒ. ബേ​ബി, എ​സ്. സു​രേ​ഷ്, തോ​മ​സ് തൊ​ട്ടി​യി​ൽ, പി.​എം. അ​ന്ന​മ്മ, സു​മ​തി രാ​മ​ച​ന്ദ്ര​ൻ, എം. ​വി​ൻ​സ, വി.​ജെ. സ​ന്തോ​ഷ്കു​മാ​ർ, കെ.​എ​സ്. സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.