വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ക്കോ കാ​ർ​ഡി​യോ​ഗ്ര​ഫി സൗ​ക​ര്യ​മാ​യി
Friday, July 12, 2024 4:29 AM IST
ക​ൽ​പ്പ​റ്റ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ത്തി​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ക്കോ കാ​ർ​ഡോ​ഗ്ര​ഫി സൗ​ക​ര്യ​മാ​യി. 15 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ എ​ക്കോ ടെ​സ്റ്റ് സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഷി​ജി​ൻ ജോ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ അ​ഞ്ച് വ​രെ എ​ക്കോ ടെ​സ്റ്റ് സേ​വ​നം ല​ഭി​ക്കും. 650 രൂ​പ​യാ​ണ് ഫീ​സ്. ഹൃ​ദ്യം പ​ദ്ധ​തി​യി​ലെ കു​ട്ടി​ക​ൾ​ക്കും സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ലാ​ബി​ൽ വി​വി​ധ ടെ​സ്റ്റു​ക​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച നി​ര​ക്കി​ൽ ന​ൽ​കു​ന്നു​ണ്ടെ​ന്ന് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. പ​തോ​ള​ജി​സ്റ്റി​നെ എം ​പാ​ന​ൽ ചെ​യ്ത് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​മാ​യി അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ് സൗ​ക​ര്യ​മു​ണ്ട്. ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് സ്കാ​നിം​ഗ്.


ഓ​ഫീ​സ് വി​ഭാ​ഗം ഇ ​ഓ​ഫീ​സി​ലേ​ക്ക് മാ​റി. ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ ഒ​പി ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ​യും ഞാ​യ​ർ ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ ഗൈ​ന​ക്കോ​ള​ജി ഒ​പി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പാ​ന്പു​ക​ടി, വി​ഷ​ബാ​ധ എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ ആ​ശു​പ​ത്രി​യി​ൽ ന​ൽ​കു​ന്നു​ണ്ട്. മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ, ലി​ഗ്‌​മെ​ന്‍റ് റി​പ്പ​യ​ർ, ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ഒ​രു​ക്കം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.