പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, July 11, 2024 5:34 AM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മുള്ളൻകൊല്ലി ഫൊ​റോ​ന സ​മി​തി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണ് കേ​ന്ദ്ര​ത്തി​ൽ. അ​തി​നാ​ൽ​ത്ത​ന്നെ ചി​കി​ത്സ​യ്ക്കു എ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തി ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ​വ​ശ്യ​ത്തി​നു ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്കാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.


മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ പാ​ല​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ബി​ജു മാ​വ​റ, ഡോ.​കെ.​പി. സാ​ജു, ബീ​ന ജോ​സ്, ജോ​ർ​ജ് കൊ​ല്ലി​യി​ൽ, ബ്രി​ജേ​ഷ് കാ​ട്ടാം​കോ​ട്ടി​ൽ, റോ​മി​യോ സേ​വ്യ​ർ, ജോ​സ് പ​ള്ള​ത്ത്, ഷി​ജി അ​മ​രി​യാ​ട്ട്, മെ​റി​ൻ കൈ​പ്പ​ള്ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.