ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി മേ​ഖ​ലാ സ​മി​തി
Thursday, July 11, 2024 5:34 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ സം​ബ​ന്ധി​ച്ച് ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ൽ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മേ​ഖ​ലാ​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.

റി​പ്പോ​ർ​ട്ട് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തു​വി​ടു​ക​യും സ​ഭാ​നേ​തൃ​ത്വ​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് യാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ വൈ​കു​ന്ന​തു ക്രൈ​സ്ത​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫോ​റോ​ന​യി​ലെ 14 ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​പി. സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ഡേ​വി മാ​ങ്കു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന പ​രി​ധി​യി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.


മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് മേ​ച്ചേ​രി​യി​ൽ, രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ, ജേ​ക്ക​ബ് മു​ക്ക​ത്ത്, ജോ​സ് കാ​ര​ക്കു​ന്നേ​ൽ, ചാ​ൾ​സ് വ​ടാ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ് പ​ട്ട​മ​ന, സാ​ജു പു​ലി​ക്കോ​ട്ടി​ൽ, സെ​ബാ​സ്റ്റ്യ​ൻ ച​ക്കാ​ല​ക്ക​ൽ, മോ​ളി മാ​മൂ​ട്ടി​ൽ, സ്മി​ത അ​ട​വി​ച്ചി​റ, രാ​ജു മ​ണ​ക്കു​ന്നേ​ൽ, ഷി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.