വ​യ​നാ​ട് ക​ള​ക്ട​റാ​യി ഡി.​ആ​ർ. മേ​ഘ​ശ്രീ ചു​മ​ത​ല​യേ​റ്റു
Thursday, July 11, 2024 5:34 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യു​ടെ 35-ാമ​ത് ക​ള​ക്ട​റാ​യി ഡി.​ആ​ർ. മേ​ഘ​ശ്രീ ചു​മ​ത​ല​യേ​റ്റു. കു​ടും​ബ​ത്തോ​ടൊ​പ്പ​മെ​ത്തി​യ അ​വ​രെ എ​ഡി​എം കെ. ​ദേ​വ​കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. ഭ​ര​ണ​സം​വി​ധാ​നം കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം മി​ക​ച്ച​താ​ണെ​ന്നും മേ​ഘ​ശ്രീ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ന​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണം അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

2017 ഐ​എ​എ​സ് ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഡി.​ആ​ർ. മേ​ഘ​ശ്രീ ക​ർ​ണാ​ട​ക ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി​നി​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ള​ക്ട​ർ, ക​ണ്ണൂ​ർ ജി​ല്ലാ വി​ക​സ​ന ക​മ്മീ​ഷ​ണ​ർ, സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന ഡ​യ​റ​ക്ട​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​വി​ക്രം സിം​ഹ​യാ​ണ് ഭ​ർ​ത്താ​വ്. ആ​റ് വ​യ​സു​കാ​രി വി​സ്മ​യ, നാ​ല് വ​യ​സു​കാ​രി ധൃ​തി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സ്ഥാ​ന​മൊ​ഴി​ഞ്ഞ ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജി​ന് സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന ഡ​യ​റ​ക്ട​റാ​യി നി​യ​മ​നം ന​ൽ​കി​യി​ട്ടു​ണ്ട്.