‘ക​ബ​നി​ക്കു കു​റു​കെ പാ​ലം നി​ർ​മി​ക്ക​ണം’
Thursday, July 11, 2024 5:34 AM IST
പു​ൽ​പ്പ​ള്ളി: കേ​ര​ള, ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലൂ​ടെ ഒ​ഴു​കു​ന്ന ക​ബ​നി ന​ദി​ക്കു കു​റു​കെ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ്. സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് യൂ​ണി​റ്റ് ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ബ​നി ന​ദി​യു​ടെ പെ​രി​ക്ക​ല്ലൂ​ർ, ബൈ​ര​ക്കു​പ്പ തീ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് ത​റ​ക്ക​ല്ലി​ട്ടെ​ങ്കി​ലും ക​ർ​ണാ​ട​ക വ​നം വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പി​നെ​ത്തു​ട​ർ​ന്നു പ്ര​വൃ​ത്തി ന​ട​ത്താ​നാ​യി​ല്ല. ക​ബ​നി ന​ദി​യു​ടെ മ​ര​ക്ക​ട​വ് ഭാ​ഗ​ത്ത് വ​ന​ഭൂ​മി ഉ​പ​യോ​ഗി​ക്കാ​തെ പാ​ലം നി​ർ​മി​ക്കാ​നാ​കും. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്ക​ണം. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ ക​ബ​നി​ക്കു കു​റു​കെ പാ​ലം നി​ർ​മി​ക്കു​ന്ന​ത് വ​യ​നാ​ടി​ന്‍റെ വി​ക​സ​നം ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും ജോ​ജി​ൻ ടി. ​ജോ​യി പ​റ​ഞ്ഞു.


യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​ക്ക​ൽ, കെ.​എ​സ്. അ​ജി​മോ​ൻ, ഇ.​ടി. ബാ​ബു, മ​ഹേ​ഷ് മാ​ന​ന്ത​വാ​ടി, വി.​ഡി. ജോ​സ​ഫ്, ഷി​ബി മാ​ന​ന്ത​വാ​ടി, താ​രി​ഖ് അ​ൻ​വ​ർ, എം.​കെ. ബേ​ബി, ഷാ​രി ജോ​ണി, കെ.​വി. റ​ഫീ​ഖ്, അ​ജേ​ഷ്കു​മാ​ർ, ജോ​സ് കു​ന്ന​ത്ത്, പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കെ.​കെ. അ​ന​ന്ത​ൻ, സി.​കെ. ബാ​ബു, ബി​ജു പൗ​ലോ​സ്, ഹം​സ, പി.​വി. ജോ​സ​ഫ്, ഇ.​കെ. മു​ഹ​മ്മ​ദ്, പി.​എം. പൈ​ലി, പ്ര​ഭാ​ക​ര​ൻ, പ്ര​സ​ന്ന​കു​മാ​ർ, ഷാ​ജി​മോ​ൻ, പി.​സി. ടോ​മി, വേ​ണു​ഗോ​പാ​ൽ, വി​കാ​സ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.