ടി ​ഫാം അ​ഗ്രി പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി ച​ക്ക സം​ഭ​ര​ണം തു​ട​ങ്ങി
Thursday, July 11, 2024 5:34 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ടി ​ഫാം അ​ഗ്രി​ക്ക​ൾ​ച്ച​ർ പ്രൊ​ഡ്യു​സ​ർ ക​ന്പ​നി ച​ക്ക സം​ഭ​ര​ണം തു​ട​ങ്ങി. ഇ​ത് കൃ​ഷി​ക്കാ​ർ​ക്ക് വ​രു​മാ​ന​മാ​യ​തി​നു പു​റ​മേ ച​ക്ക പ​ഴു​ത്ത് ന​ശി​ക്കു​ന്ന​ത് ഒ​ര​ള​വോ​ളം ഒ​ഴി​വാ​കു​ന്ന​തി​നും സ​ഹാ​യ​ക​മാ​യി. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മാ​യ വാ​ക്വം ഫ്രൈ ​നി​ർ​മാ​ണ​ത്തി​ന് വ​രി​ക്ക​ച്ച​ക്ക​പ്പ​ഴ​മാ​ണ് ടി ​ഫാം ക​ർ​ഷ​ക​രി​ൽ ശേ​ഖ​രി​ക്കു​ന്ന​ത്.

കു​രു​ക​ള​ഞ്ഞ് ഒ​രു​ക്കി​യ ച​ക്ക​പ്പ​ഴം കി​ലോ​ഗ്രാ​മി​നു 40 രൂ​പ നി​ര​ക്കി​ലാ​ണ് സം​ഭ​ര​ണം. തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു മൊ​ത്ത​മാ​യി ച​ക്ക വാ​ങ്ങു​ന്നു​മു​ണ്ട്. മാ​ന​ന്ത​വാ​ടി ഒ​ണ്ട​യ​ങ്ങാ​ടി ആ​സ്ഥാ​ന​മാ​യാ​ണ് ടി ​ഫാം പ്ര​വ​ർ​ത്ത​നം. ച​ക്ക​യി​ൽ​നി​ന്നു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ജി​ല്ലി​യി​ലു​ണ്ട്. ചി​പ്സ്, ഹ​ൽ​വ, അ​ച്ചാ​ർ, സ്ക്വാ​ഷ്, ജാം... ​ഇ​ങ്ങ​നെ നീ​ളു​ന്ന​താ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര.