പ​രി​ഹാ​ര​മി​ല്ലാ​തെ പു​ൽ​പ്പ​ള്ളി​യി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം
Wednesday, July 10, 2024 6:29 AM IST
പു​ൽ​പ്പ​ള്ളി: പ​രി​ഹാ​ര​മി​ല്ലാ​തെ ടൗ​ണി​ലെ പാ​ർ​ക്കിം​ഗ് പ്ര​ശ്നം. വാ​ഹ​ന​ങ്ങ​ളു​മാ​യി അ​ങ്ങാ​ടി​യി​ലെ​ത്തു​ന്ന​വ​ർ പാ​ർ​ക്കിം​ഗി​നു ന​ട​പ്പാ​ത​യി​ൽ​പോ​ലും ഇ​ടം ക​ണ്ടെത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ന​ട​പ്പാ​ത​യി​ലെ പാ​ർ​ക്കിം​ഗ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്. വാ​ഹ​ന​പ്പെ​രു​പ്പ​മാ​ണ് ടൗ​ണി​ൽ പാ​ർ​ക്കിം​ഗ് പ്ര​ശ്നം സ​ങ്കീ​ർ​ണ​മാ​ക്കി​യ​ത്.

പ്ര​ധാ​ന​പാ​ത​യി​ൽ ഇ​രു​വ​ശ​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ടെ മ​ധ്യ​ത്തി​ലൂ​ടെ ബ​സ് ഉ​ൾ​പ്പെ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ത്തു​ന്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​പ​പ്പെ​ടു​ക​യാ​ണ്. ടൗ​ണി​ൽ ട്രാ​ഫി​ക് ഡ്യൂട്ടി​യി​ലു​ള്ള പോ​ലീ​സു​കാ​രും ഹോം ​ഗാ​ർ​ഡു​ക​ളും പ​ല​പ്പോ​ഴും പാ​ടു​പെ​ട്ടാ​ണ് കു​രു​ക്ക​ഴി​ക്കു​ന്ന​ത്.


ആ​ന​പ്പാ​റ, ചെ​റ്റ​പ്പാ​ലം, മെ​യി​ൻ റോ​ഡു​ക​ളി​ലാ​ണ് മി​ക്ക​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​കു​ന്ന​ത്. ടൗ​ണ്‍ പ​രി​സ​ര​ത്ത് സ്വ​കാ​ര്യ​സ്ഥ​ലം ക​ണ്ടെ​ത്തി പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മൊ​രു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ട്രാ​ഫി​ക് ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗം അ​ടി​യ​ന്ത​ര​മാ​യി ചേ​ർ​ന്ന് പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ൽ ഉ​യ​രു​ന്നു​ണ്ട്.