മ​നോ​നി​ല തെ​റ്റി​യ​വ​രെ പാ​ർ​പ്പി​ക്കു​ന്ന സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി
Wednesday, July 10, 2024 6:29 AM IST
ഗൂ​ഡ​ല്ലൂ​ർ: മ​നോ​നി​ല തെ​റ്റി​യ​വ​രെ പാ​ർ​പ്പി​ക്കു​ന്ന​തി​ന് നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ കു​ന്ദ​ലാ​ടി​ക്ക​ടു​ത്ത ബെ​ക്കി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ലൗ ​ഷോ​ർ എ​ന്ന സ്ഥാ​പ​നം അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. പ്ര​വ​ർ​ത്ത​നം സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ​യും മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കാ​തെ​യു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ആ​ർ​ഡി​ഒ ശെ​ന്തി​ൽ​കു​മാ​ർ, ജി​ല്ലാ ഭി​ന്ന​ശേ​ഷി ഓ​ഫീ​സ​ർ ത​ങ്ക​ദു​രൈ, ജി​ല്ലാ സാ​മൂ​ഹി​ക​ക്ഷേ​മ ഓ​ഫീ​സ​ർ പ്ര​വീ​ണാ​ദേ​വി, ദേ​വാ​ല ഡി​വൈ​എ​സ്പി ശ​ര​വ​ണ​ൻ, ത​ഹ​സി​ൽ​ദാ​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ഡോ​ക്ട​ർ​മാ​രാ​യ വി​വേ​ക്, കൗ​സി​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ബെ​ക്കി​യി​ലെ​ത്തി സ്ഥാ​പ​നം മു​ദ്ര​ചെ​യ്ത​ത്.


അ​ന്തേ​വാ​സി​ക​ളി​ൽ 13 വ​യോ​ധി​ക​രെ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ലും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടു​പേ​രെ ഊ​ട്ടി​യി​ലു​മു​ള്ള സ​ദ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 1999ൽ ​ബെ​ക്കി​യി​ൽ ആ​രം​ഭി​ച്ച​താ​ണ് സ്ഥാ​പ​നം.

അ​ന്തേ​വാ​സി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ന് നേ​ര​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് അ​ന്തേ​വാ​സി​ക​ളെ ബെ​ക്കി​യി​ൽ​നി​ന്നു മാ​റ്റി​യ​ത്.