ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി
Wednesday, July 10, 2024 6:29 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. വ​യ​നാ​ടി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍​പി​ടി​ക്കാ​നും നി​ര​വ​ധി വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സാ​ധി​ച്ച​താ​യി ഡി​പി​സി അം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു.

ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യു​ടെ ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി. ആ​സു​ത്ര​ണ​ഭ​വ​ന്‍ എ.​പി.​ജെ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ന്‍​മാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ള്‍ ക​ള​ക്ട​ര്‍​ക്ക് ഉ​പ​ഹാ​രം കൈ​മാ​റി.


ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സൂ​ത്ര​ണ സ​മി​തി ബോ​ര്‍​ഡ് സ​ര്‍​ക്കാ​ര്‍ നോ​മി​നി എ.​എ​ന്‍ പ്ര​ഭാ​ക​ര​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ഇ​ന്‍-​ചാ​ര്‍​ജ് പി.​ആ​ര്‍ ര​ത്‌​നേ​ഷ്, അ​ഡീ​ഷ​ണ​ല്‍ എ​സ്പി വി​നോ​ദ് പി​ള്ള, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യാ​ണ് ഡോ. ​രേ​ണു​രാ​ജ് ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.