മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ്ഥി​രം കാ​ർ​ഡി​യോ​ള​ജി​സ്റ്റ്
Wednesday, July 10, 2024 6:29 AM IST
ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റി​ന്‍റെ സ്ഥി​രം ത​സ്തി​ക സൃ​ഷ്ടി​ക്കും. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു​വി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം.

കാ​ത്ത് ലാ​ബ് പൂ​ർ​ണ​തോ​തി​ൽ സ​ജ്ജ​മാ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം സ​മീ​പ ജി​ല്ല​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പു​തി​യ ത​സ്തി​ക സൃ​ഷ്ടി​ച്ച് കാ​ർ​ഡി​യോ​ള​ജി​സ്റ്റി​നെ നി​യ​മി​ക്കു​ന്ന​തോ​ടെ സ്ഥി​രം ഡോ​ക്ട​റാ​കും. ഇ​ത് ജി​ല്ല​യി​ലെ ഹൃ​ദ്രോ​ഗി​ക​ൾ​ക്കു ആ​ശ്വാ​സ​മാ​കും.


ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ത​സ്തി​ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശം ആ​രം​ഭി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

മ​ന്ത്രി ഒ.​ആ​ർ. കേ​ളു, ആ​രോ​ഗ്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​രാ​ജ​ൻ ഗോ​ബ്ര​ഗ​ഡെ, മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ.​തോ​മ​സ് മാ​ത്യു, മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.