ഹൈ​മാ​സ്റ്റ്, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​തം; ഇ​രു​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ​രി​സ​രം
Wednesday, July 10, 2024 6:29 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: ഹൈ​മാ​സ്റ്റ്, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ​ണി​മു​ട​ക്കി​യ​ത് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പ​രി​സ​ര​ത്തെ ഇ​രു​ട്ടി​ലാ​ക്കി. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ത​ക​രാ​റി​ലാ​യ​താ​ണ് ഡി​പ്പോ പ​രി​സ​ര​ത്തെ ഹൈ​മാ​സ്റ്റ്, സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ.

2017ൽ ​അ​ന്ന​ത്തെ എം​പി എം.​ഐ. ഷാ​ന​വാ​സി​ന്‍റെ പ്രാ​ദേ​ശി​ക വി​ക​സ​ന നി​ധി​യി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച തു​ക വി​നി​യോ​ഗി​ച്ചു സ്ഥാ​പി​ച്ച​താ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റ്. കു​റ​ച്ചു​കാ​ലം മാ​ത്ര​മാ​ണ് ഇ​ത് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.


ഡി​പ്പോ​യി​ൽ​നി​ന്നു ബ​സു​ക​ൾ പു​റ​ത്തേ​ക്കു​ക​ട​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച തെ​ര​വു​വി​ള​ക്ക്. ഇ​തും ക​ണ്ണ​ട​ച്ചി​ട്ടു കാ​ല​മേ​റെ​യാ​യി. ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്കു​ന്ന​തി​നു ന​ട​പ​ടി തേ​ടി അ​ധി​കൃ​ത​രെ പ​ല​വ​ട്ടം സ​മീ​പി​ച്ചെ​ങ്കി​ലും ഫ​ല​മി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ ക​ച്ച​വ​ട​ക്കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും പ​റ​യു​ന്നു.