വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത നി​രീ​ക്ഷ​ണം: വ​നം വ​കു​പ്പി​ന് ര​ണ്ട് ഡ്രോ​ണ്‍ കൈ​മാ​റി
Tuesday, July 9, 2024 7:05 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വൈ​ഫൈ-2023​ന്‍റെ(​വ​യ​നാ​ട് ഇ​നി​ഷി​യേ​റ്റീ​വ് ഫോ​ർ ഫ്യൂ​ച്ച​ർ ഇം​പാ​ക്ട്)​ഭാ​ഗ​മാ​യി മ​ണ​പ്പു​റം ഏ​ജ​ൻ​സി​യു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ര​ണ്ട് ഡ്രോ​ണ്‍ വ​നം വ​കു​പ്പി​ന് കൈ​മാ​റി.

3,28,040 രൂ​പ വി​ല​വ​രു​ന്ന ഡ്രോ​ണു​ക​ൾ​വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സ​ഞ്ചാ​ര​പാ​ത നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​രേ​ണു രാ​ജ്, മ​ണ​പ്പു​റം ഏ​ജ​ൻ​സി സി​ഇ​ഒ ജോ​ർ​ജ് ഡി. ​ദാ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഡ്രോ​ണു​ക​ൾ വ​നം ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ൽ​പ്പി​ച്ച​ത്.


ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ഡി​എം കെ. ​ദേ​വ​കി, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ​സ്. ഗൗ​തം​രാ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഇ. ​അ​നി​ത​കു​മാ​രി, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് പി.​ആ​ർ. ര​ത്നേ​ഷ്, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത്ത് കെ. ​രാ​മ​ൻ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ സാ​ബു, മ​ണ​പ്പു​റം ഫൗ​ണ്ടേ​ഷ​ൻ പ്രോ​ജ​ക്ട് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ഹെ​ഡ് ശി​ൽ​പ ട്രീ​സ സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സി.​പി. സു​ധീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.