മു​ഖം​മൂ​ടി​യും കോ​ട്ടു​മ​ണി​ഞ്ഞ് മോ​ഷ​ണ​ശ്ര​മം: ലൈ​റ്റ് തെ​ളി​ഞ്ഞ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Tuesday, July 9, 2024 7:05 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ഖം​മൂ​ടി​യും കോ​ട്ടു​മ​ണി​ഞ്ഞ് മോ​ഷ​ണ​ത്തി​നെ​ത്തി​യ ആ​ൾ വീ​ടി​ന്‍റെ കോ​ലാ​യി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ന​ന്പി​കൊ​ല്ലി വ​ലി​യ​കു​ന്നേ​ൽ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ വെ​ള​ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണ​ശ്ര​മം.

ഊ​ട്ടി റോ​ഡി​ൽ​നി​ന്നു നൂ​റ് മീ​റ്റ​ർ മാ​റി വ​നാ​തി​ർ​ത്തി​യി​ലാ​ണ് ജോ​ർ​ജി​ന്‍റെ വീ​ട്. ഗേ​റ്റ് തു​റ​ന്ന് വീ​ട്ടു​വ​ള​പ്പി​ൽ ക​യ​റു​ന്ന മോ​ഷ്ടാ​വ് കോ​ലാ​യി​ൽ ലൈ​റ്റ് തെ​ളി​ഞ്ഞ​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​ത് സി​സി കാ​മ​റ​യി​ൽ പ​തി​ഞ്ഞു.

കോ​ട്ട് അ​ണി​ഞ്ഞും മു​ഖം മ​റ​ച്ചും ബാ​ഗ് ചു​മ​ലി​ൽ തൂ​ക്കി​യും ടോ​ർ​ച്ച് തെ​ളി​യി​ച്ചു​മാ​ണ് ക​ള്ള​ൻ വീ​ട്ടു​വ​ള​പ്പി​ലെ​ത്തി​യ​ത്. വീ​ടി​ന​ക​ത്തേ​ക്ക് ടോ​ർ​ച്ച​ടി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ര​ൻ ഉ​ണ​ർ​ന്ന് പു​റ​ത്തെ ലൈ​റ്റി​ടു​ക​യും ഒ​ച്ച​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ജോ​ർ​ജി​ന്‍റെ പ​രാ​തി​യി​ൽ നൂ​ൽ​പ്പു​ഴ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ന​ന്പി​ക്കൊ​ല്ലി​യി​ൽ​നി​ന്നു ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ചീ​രാ​ൽ ആ​ശാ​രി​പ്പ​ടി​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നു ദി​വ​സ​ങ്ങ​ൾ മു​ന്പ് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ​ണം പോ​യി​രു​ന്നു.