റോ​ട്ട​റി ക്ല​ബ് നി​ർ​ധ​ന​ർ​ക്കാ​യി ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും
Tuesday, July 9, 2024 7:05 AM IST
ക​ൽ​പ്പ​റ്റ: റോ​ട്ട​റി ക്ല​ബ് ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഭ​വ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. റോ​ട്ട​റി വാ​ർ​ഷി​ക യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ച​താ​ണ് വി​വ​രം. മു​ട്ടി​ൽ വി​വേ​കാ​ന​ന്ദ ആ​ശു​പ​ത്രി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കും. തു​ർ​ക്കി ജീ​വ​ൻ ര​ക്ഷാ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​മാ​റി. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം ഡോ.​ഇ.​കെ. ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദേ​ശം 1.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി​യ​ത്.


70 ഓ​ളം കു​ട്ടി​ക​ൾ​ക്ക് ഹി​യ​റിം​ഗ് എ​യ്ഡ് ന​ൽ​കി. മു​ച്ചി​റി-​മു​റി​യ​ണ്ണാ​ക്ക് ചി​കി​ത്സാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. എ​ക്സ്റേ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി. ല​ഹ​രി​വി​രു​ദ്ധ റാ​ലി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. സൂ​ര​ജി​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ(​പ്ര​സി​ഡ​ന്‍റ്), പി.​എ​സ്. സാ​ജ​ൻ(​സെ​ക്ര​ട്ട​റി), കെ.​എ​ൻ. ര​മ​ണി(​ട്ര​ഷ​റ​ർ) എ​ന്നി​വ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​ണ്.