ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം: സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി
Tuesday, July 9, 2024 7:05 AM IST
ന​ട​വ​യ​ൽ: സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​ക്കോ​ളാ​സ് ജോ​സ് ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. വി​ദ്യാ​ല​യാ​ങ്ക​ണ​ത്തി​ൽ കു​ട്ടി​ക​ൾ ഫ്ലാ​ഷ്മോ​ബ് ന​ട​ത്തി. പോ​സ്റ്റ​ർ നി​ർ​മാ​ണം, ജ​ല​ച്ചാ​യം, ഗ്രൂ​പ്പ് കൊ​ളാ​ഷ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റോ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ഇ.​കെ. വ​ർ​ഗീ​സ്, ജെ​ൻ​ട്രി പോ​ൾ, സി​സ്റ്റ​ർ പി.​വി. സി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​ട​വ​യ​ൽ: ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ല​ഹ​രി വി​രു​ദ്ധ ക്ല​ബ്, എ​ൻ​സി​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ആ​ന്‍റോ തോ​മ​സ്, എ​ച്ച്എം ഇ.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​നം ടൗ​ണി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​റി​ച്യാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ന്‍റ് ചേ​ര​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൻ​സി ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ മി​ഥു​ൻ വ​ർ​ഗീ​സ്, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, ജെ​ൻ​ട്രി പോ​ൾ, സി​സ്റ്റ​ർ എ​ൻ.​ജെ. ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.