തേ​യി​ല ഫാ​ക്ട​റി​യി​ൽ തീ​പ്പി​ടി​ത്തം
Tuesday, July 9, 2024 7:05 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കി​ലെ ഏ​രു​മാ​ട് തേ​യി​ല ഫാ​ക്ട​റി​യി​ൽ തീ​പ്പി​ടി​ത്തം. ഫ്രോ​ണ്ടി​യ​ർ ഇ​ൻ​ഡോ ടീ ​ഫാ​ക്ട​റി​യി​ലാ​ണ് അ​ഗ്നി​ബാ​ധ. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സം​ഭ​വം. ഡ്ര​യ​ർ യൂ​ണി​റ്റി​ൽ​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. ബ​ത്തേ​രി​യി​ൽ​നി​ന്നു എ​ത്തി​യ അ​ഗ്നി-​ര​ക്ഷാ സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നി​ധീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സേ​ന. ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫാ​ക്ട​റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.