"മ​ത​പ​ണ്ഡി​ത​ര്‍ ഭി​ന്ന​ത ഇല്ലാതാക്കുന്ന​വ​രാ​ക​ണം’
Saturday, August 3, 2024 5:08 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ഭി​ന്ന​ത​ക​ളും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ഇ​ല്ലാ​താ​ക്കു​ന്ന​തി​ല്‍ മ​ത​പ​ണ്ഡി​ത​ര്‍ മു​ന്‍​നി​ര​യി​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പെ​രി​ന്ത​ല്‍​മ​ണ്ണ മേ​ഖ​ല ഉ​ല​മാ ക്യാ​മ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പെ​രി​ന്ത​ല്‍​മ​ണ്ണ സി.​ടി. പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ മേ​ഖ​ല​യി​ലെ മെ​ന്പ​ര്‍​ഷി​പ്പെ​ടു​ത്ത മ​ത​പ​ണ്ഡി​ത​ര്‍ പ​ങ്കെ​ടു​ത്തു. സ​യ്യി​ദ് ഹ​ബീ​ബ്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​പ്പു​ട്ടി ദാ​രി​മി എ​ട​ക്ക​ര, അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി ഏ​ലം​കു​ളം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.


കെ.​കെ.​എ​സ്. ത​ങ്ങ​ള്‍ മാ​ന​ത്ത്മം​ഗ​ലം, സ​യ്യി​ദ് മു​ര്‍​ത​ളാ സ​ഖാ​ഫി തി​രൂ​ര്‍​ക്കാ​ട്, ടി.​ടി. മ​ഹ്മൂ​ദ് ഫൈ​സി ബാ​ഖ​വി മു​തു​കു​റ്റി, ഉ​മ​ര്‍ സ​ഖാ​ഫി മേ​ലാ​റ്റൂ​ര്‍, ഖാ​സിം മ​ന്നാ​നി, മാ​നു സ​ഖാ​ഫി പു​ത്ത​ന​ങ്ങാ​ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.