റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി വി​ഭ​വ സ​മാ​ഹ​ര​ണം തു​ട​ങ്ങി
Saturday, August 3, 2024 5:08 AM IST
അ​ങ്ങാ​ടി​പ്പു​റം: "ഒ​റ്റ​യ്ക്ക​ല്ല, ഞ​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ട്’ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​ര്‍​ക്കു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണം തു​ട​ങ്ങി.

പെ​രി​ന്ത​ല്‍​മ​ണ്ണ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം അ​ങ്ങാ​ടി​പ്പു​റം സ​ര്‍​വീ​സ് ബാ​ങ്ക് മാ​നേ​ജ​ര്‍ ടി. ​മി​നി​യി​ല്‍ നി​ന്ന് സാ​ധ​ന​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ടി. ​വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു.


അ​ങ്ങാ​ടി​പ്പു​റം എം.​പി. നാ​രാ​യ​ണ​മേ​നോ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഇ​ന്നും ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​ർ പ്ര​വ​ര്‍​ത്തി​ക്കും.

സു​മ​ന​സു​ക​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് റെ​ഡ്ക്രോ​സ് താ​ലൂ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജേ​ഷ് ന​ങ്ങാ​ണി​യ, കെ. ​മ​ണി​ക​ണ്ഠ​ന്‍, അ​നി​യ​ന്‍ കു​ള​ത്തൂ​ര്‍, ഷ​ബീ​ര്‍ കു​ള​ത്തൂ​ര്‍, സ​തീ​ശ​ന്‍ പെ​രി​ങ്ങ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.