കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ നി​യോ​ഗി​ക്ക​ണം: എ​ന്‍​ഫ്രീ
Saturday, August 3, 2024 5:08 AM IST
മ​ഞ്ചേ​രി: വ​യ​നാ​ട് ജി​ല്ല​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കൂ​ടു​ത​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ പോ​ത്തു​ക​ല്ല് ഭാ​ഗ​ത്തു നി​ന്നു ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ സൈ​ന്യ​ത്തെ ഇ​റ​ക്ക​ണ​മെ​ന്ന് പ​രി​സ്ഥി​തി മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന എ​ന്‍​ഫ്രീ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സൂ​ചി​പ്പാ​റ വെ​ള്ള​ക്കെ​ട്ടി​ന​ടു​ത്തും പ​ന​ങ്ക​യം ഭാ​ഗ​ത്തും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ത​ങ്ങി നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ല്‍ സൈ​ന്യ​ത്തി​ന്‍റെ സേ​വ​നം അ​ത്യാ​വ​ശ്യ​മാ​ണ്. ഇ​വി​ടെ കു​റ​ച്ചു പേ​ര്‍ മാ​ത്ര​മാ​ണ് നി​ല​വി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നു​ള്ള​ത്. വ​യ​നാ​ട്ടി​ല്‍ നൂ​റു​ക്ക​ണ​ക്കി​ന് റി​സോ​ര്‍​ട്ടു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.


ഇ​വ​യി​ല്‍ മി​ക്ക​വ​യും അ​ന​ധി​കൃ​ത​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള​വ ക​ണ്ടെ​ത്തി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സി.​ടി. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​സീ​ല സി. ​ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചു​ങ്ക​ത്ത് അ​ല​വി, നാ​സ​ര്‍ പു​ല്‍​പ്പ​റ്റ, ടി. ​പ്ര​ഭാ​ക​ര​ന്‍, നാ​സ​ര്‍ തെ​ക്കും​പു​റം, പി. ​ഉ​മാ​ദേ​വി, ന​ജീ​ദ് ബാ​ബു, കെ.​സി. റ​ഷീ​ദ്, പി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.