ഡ്രൈ ​ഡേ ദി​ന​ത്തി​ല്‍ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന: യു​വാ​വ് റി​മാ​ന്‍​ഡി​ല്‍
Saturday, August 3, 2024 5:03 AM IST
മ​ഞ്ചേ​രി: ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ തു​റ​ക്കാ​ത്ത ഡ്രൈ​ഡേ ദി​വ​സ​ങ്ങ​ളി​ല്‍ മ​ഞ്ചേ​രി ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്ഥി​ര​മാ​യി മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് മ​ഞ്ചേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ യു​വാ​വി​നെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. പ​ന്ത​ല്ലൂ​ര്‍ ക​ട​മ്പോ​ട് ക​രോ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി​യെ (39)യാ​ണ് മ​ഞ്ചേ​രി ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ല്‍ നി​ന്നു വാ​ങ്ങു​ന്ന മ​ദ്യം അ​മി​ത​വി​ല​യ്ക്ക് വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രാ​ഴ്ച​യാ​യി ഇ​യാ​ള്‍ എ​ക്സൈ​സ് ഷാ​ഡോ ടീ​മി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മ​ഞ്ചേ​രി പാ​ള​യ​പ്പ​റ​മ്പ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റ് പ​രി​സ​ര​ത്തു​വ​ച്ച് മ​ഞ്ചേ​രി റേ​ഞ്ച് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ച്ച്. വി​നു​വും സം​ഘ​വും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ല്‍​പ്പ​ന​ക്കു​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ, 28 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യം, മൊ​ബൈ​ല്‍​ഫോ​ണ്‍, 1050 രൂ​പ എ​ന്നി​വ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍. വി​ജ​യ​ന്‍, കെ.​എം. ശി​വ​പ്ര​കാ​ശ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ കെ.​പി. സാ​ജി​ദ്, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ടി. ​സു​നീ​ര്‍, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.