ദു​ര​ന്ത​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്ക് ആ​ലി​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്
Saturday, August 3, 2024 5:03 AM IST
പാ​റ​ല്‍: ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വ​യ​നാ​ട്ടി​ലെ ചൂ​ര​ല്‍​മ​ല​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്. പ​ഞ്ചാ​യ​ത്തി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും വ്യാ​പാ​രി സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​ലി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ക​ള​ക്‌​ഷ​ന്‍ പോ​യി​ന്‍റി​ല്‍ നി​ന്നു ചൂ​ര​ല്‍​മ​ല​യി​ലെ ദു​രി​താ​ശ്വാ​ക്യാ​മ്പി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളെ​ത്തി​ച്ചു.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. അ​ഫ്സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ ക​ള​ക്‌​ഷ​ന്‍ പോ​യി​ന്‍റി​ലേ​ക്കാ​ണ് സാ​ധ​ന​ങ്ങ​ളു​മാ​യി വാ​ഹ​ന​മെ​ത്തി​ച്ച​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ അ​നി​ത​കു​മാ​രി സാ​ധ​നസാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍, ശു​ചീ​ക​ര​ണ സാ​മ​ഗ്രി​ക​ള്‍, സാ​നി​റ്റ​റി നാ​പ്കി​ന്‍, വ​സ്ത്ര​ങ്ങ​ള്‍, നി​സ്കാ​ര കു​പ്പാ​യം, ചെ​രു​പ്പ്, പു​ത​പ്പ്, കു​ടി​വെ​ള്ളം ഉ​ൾ​പ്പെ​ടെ മൂ​ന്ന് ട​ണ്ണോ​ളം സാ​മ​ഗ്രി​ക​ളാ​ണ് ന​ല്‍​കി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ​മോ​ള്‍, മെ​ന്പ​ര്‍​മാ​രാ​യ പി.​പി. രാ​ജേ​ഷ്, സി.​എ​ച്ച്. ഹ​മീ​ദ്, ജു​ബി​ല, സി.​പി. ഹം​സ​ക്കു​ട്ടി, മു​ബാ​റ​ക് അ​ലി,

സി. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടി.​പി. സു​നി​ല്‍​കു​മാ​ര്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​ക്ര​ഡി​റ്റ​ഡ് എ​ന്‍​ജി​നി​യ​ര്‍ പി. ​ശ്രീ​ജി​ത്, പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് എം.​സി. ആ​ഷിം, ആ​ര്‍​പി പി. ​അ​ബ്ബാ​സ്, ഇ.​പി. ഷ​മീ​ര്‍, ഉ​മ്മ​ര്‍ ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.