മ​ല​യോ​ര​ത്തെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണം നി​ര്‍​ത്ത​ണം: മു​സ്ലിം​ലീ​ഗ്
Saturday, August 3, 2024 5:03 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര​ത്ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന അ​ന​ധി​കൃ​ത ത​ട​യ​ണ നി​ര്‍​മാ​ണ​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ചേ​റു​മ്പ് മ​ല​വാ​ര​ത്തി​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന് നി​ര​വ​ധി നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്യു​ന്ന നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നാ​ടി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

വ​ന​മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം ന​ല്‍​കു​ന്ന സി​പി​എ​മ്മും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍​ക്ക് മൗ​നാ​നു​വാ​ദം ന​ല്‍​കു​ക​യാ​ണെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.


മ​ല​യും വ​ന​വും ന​ശി​പ്പി​ക്കു​ന്ന രൂ​പ​ത്തി​ലു​ള്ള പ്ര​വൃ​ത്തി​ക​ള്‍ വ​യ​നാ​ട്, ക​വ​ള​പ്പാ​റ പോ​ലെ ക​രു​വാ​ര​കു​ണ്ടി​നെ​യും ദു​ര​ന്ത​ഭൂ​മി​യാ​ക്കി​യേ​ക്കു​മെ​ന്നും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കു​മെ​ന്നും ഇ​വ അ​ടി​യ​ന്ത​ര​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ വേ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. മു​ഹ​മ്മ​ദ​ലി, ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. ഹം​സ​ക്കു​ട്ടി, ഹം​സ സു​ബു​ഹാ​ന്‍, ക​ബീ​ര്‍ കു​ഞ്ഞാ​പ്പു, എം.​ഫി​യാ​സ്, യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ആ​ദി​ല്‍ ജ​ഹാ​ന്‍, ഇ​യാ​സ് കേ​ര​ള എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.